Wednesday, 20 July 2011

മഴയുടെ വണ്ടി
വൈകിവരാറുണ്ടായിരുന്നു
കിതപ്പില്‍ കുറുകി
നില്‍ക്കും
ഒരു വേലിത്തിരിവില്‍ വെച്ച്
അപ്രത്യക്ഷനാകാനും മതി.


ഓടി വരുന്ന കുട്ടിയുടെ
കുടയും പറത്തി
പാഞ്ഞുപോകുന്വോള്‍
ബെല്ലടിച്ചാലും നിര്‍ത്തില്ല.

ടിക്കറ്റെടുക്കാറില്ല

ആരും ചോദിക്കാറുമില്ല
പറയുന്വോള്‍ നിര്‍ത്താറില്ല.
കൈകാണിച്ചാല്‍ പതുക്കെച്ചിരിക്കും.


ഇപ്പോള്‍ റോഡുവക്കില്‍
വര്‍ഷങ്ങളായി കിടക്കുന്നു.
പുല്ലും ഇലകളും ഉണങ്ങി
ഋതുക്കളുടെ ഞരന്വുകളില്‍
ഇന്ധനവും വറ്റി.

No comments:

Post a Comment