മഴപ്പറവകള്
Friday, 23 December 2011
Thursday, 21 July 2011
ഉത്തരക്കടലാസുകള്‍ പറയാത്തത്
ചോദ്യത്തില്‍ അവളെന്നുംഉത്തരമായിരുന്നില്ല.
കടലാസില്‍ നിന്നും
ജീവിതത്തിലേക്ക്
എഴുതിപോകുന്വോള്‍
അക്ഷരങ്ങളുടെ വളവില്‍
നിരര്‍തഥകമായ ആശയമായി
ഒരു ഫുള്‍സ്റ്റോപ്പിനും
ചോദ്യചിഹ്നത്തിനും
ഇടയില്‍ അകപ്പെട്ടുപോയി.
അടുക്കളയില്‍ വേകുന്ന പുകമണം
മഞ്ഞള്‍ക്കറപുരണ്ട
അക്ഷരങ്ങളില്‍ തൂകിയതും,
ഒരു നേര്‍ത്ത തേങ്ങല്‍
മേഘരൂപന്‍റ മുന്‍പില്‍
അഭിമുഖ ചോദ്യാവലിയില്‍
തടഞ്ഞുവീണതും,
ഉത്തരത്തിനിടയില്‍
എ പ്സസ് കിട്ടേണ്ട
ഉണങ്ങിയ കണ്ണീര്‍തുള്ളിയെ
മൊബൈല്‍ സംഗീതത്തില്‍ ലയിച്ച
ചുവന്ന പേനകള്‍
ഉപേക്ഷിച്ചതും
ചാണകം മെഴുകിയ
തറയില്‍ ഉറങ്ങുകയായിരുന്ന
അവള്‍ അറിഞ്ഞില്ല.
പരീക്ഷകളില്‍ തെളിയാമനസ്സുമായ്
സമയം പായുന്ന സൂചിയായ്
ഉത്തരങ്ങളില്‍ മുടിനാര് ചുറ്റി
ചോദ്യ നന്വറില്‍ കുടുങ്ങന്നു.
ഭൂമദ്ധ്യരേഖയില്‍
ശിലാതലങ്ങലില്‍
എ സ്ക്വയര്‍ പ്സസ്
ബി സ്ക്വയറില്‍
പുരാതനയുഘങ്ങളില്‍
ഭാരമേറും ജീവിതം
ചോദ്യമായ് കടലാസില്‍
അക്കമിട്ടു ചോദിക്കുന്നു.
തുന്നലുകള്‍ വന്നു വീണ്
മാഞ്ഞ മുറിവുകളില്‍
മഴയില്‍ എഴുത്തുകള്‍
മാഞ്ഞ പുസ്തകത്തില്‍
ഓലകള്‍ക്ക് താഴെ
ദ്രവിച്ചുവീഴുന്ന സ്വപ്നം.
ഉള്ളിലെ അണഞ്ഞ അടുപ്പില്‍
നെഞ്ചിലെ തീ തോരുന്വോള്‍
മാഞ്ഞുപോകുന്നു
ഉത്തരത്തിന്‍ മഴവില്ലുകള്‍
സന്ധ്യയില്‍ തിരിയില്‍ തെളിയുന്നു
നിന്നിലെ വെളിച്ചങ്ങള്‍
പ്രാര്‍ത്ഥനയില്‍ ഉരുകുന്നു
നിന്നിലെ ഉത്തരങ്ങള്‍
അവസാനപുറത്തില്‍
ജീവിതത്തിനു നടുവില്‍
കുറുകേ വരച്ച് നടന്നുനീങ്ങുന്വോള്‍
മൂല്യനിര്‍ണ്ണയം വന്നു
ചതിക്കാത്ത കാലത്തിലേക്ക്
ഉത്തരക്കടലാസുകള്‍
പറന്നുപോകുന്നു.
Wednesday, 20 July 2011
മഴയുടെ വണ്ടി
വൈകിവരാറുണ്ടായിരുന്നു
കിതപ്പില്‍ കുറുകി
നില്‍ക്കും
ഒരു വേലിത്തിരിവില്‍ വെച്ച്
അപ്രത്യക്ഷനാകാനും മതി.
ഓടി വരുന്ന കുട്ടിയുടെ
കുടയും പറത്തി
പാഞ്ഞുപോകുന്വോള്‍
ബെല്ലടിച്ചാലും നിര്‍ത്തില്ല.
ടിക്കറ്റെടുക്കാറില്ല
ആരും ചോദിക്കാറുമില്ല
പറയുന്വോള്‍ നിര്‍ത്താറില്ല.
കൈകാണിച്ചാല്‍ പതുക്കെച്ചിരിക്കും.
ഇപ്പോള്‍ റോഡുവക്കില്‍
വര്‍ഷങ്ങളായി കിടക്കുന്നു.
പുല്ലും ഇലകളും ഉണങ്ങി
ഋതുക്കളുടെ ഞരന്വുകളില്‍
ഇന്ധനവും വറ്റി.
വൈകിവരാറുണ്ടായിരുന്നു
കിതപ്പില്‍ കുറുകി
നില്‍ക്കും
ഒരു വേലിത്തിരിവില്‍ വെച്ച്
അപ്രത്യക്ഷനാകാനും മതി.
ഓടി വരുന്ന കുട്ടിയുടെ
കുടയും പറത്തി
പാഞ്ഞുപോകുന്വോള്‍
ബെല്ലടിച്ചാലും നിര്‍ത്തില്ല.
ടിക്കറ്റെടുക്കാറില്ല
ആരും ചോദിക്കാറുമില്ല
പറയുന്വോള്‍ നിര്‍ത്താറില്ല.
കൈകാണിച്ചാല്‍ പതുക്കെച്ചിരിക്കും.
ഇപ്പോള്‍ റോഡുവക്കില്‍
വര്‍ഷങ്ങളായി കിടക്കുന്നു.
പുല്ലും ഇലകളും ഉണങ്ങി
ഋതുക്കളുടെ ഞരന്വുകളില്‍
ഇന്ധനവും വറ്റി.
Subscribe to:
Posts (Atom)